ENC Nair
Camera
Areas of Contributions :
Camera
ശ്രീ എ ഈശ്വരപിള്ളയുടെയും ശ്രീമതി ചിന്നമ്മയുടെയും പുത്രനായി 1934 ൽ ശ്രീ ഇ എൻ ചന്ദ്രശേഖരൻ നായർ മണക്കാട്ട് ജനിച്ചു. എസ് എസ് എൽ സി പാസ്സായി.വിവാഹിതനാണ്.രണ്ടാണും മൂന്നു പെണ്ണൂമായി അഞ്ചു കുട്ടികളുണ്ട്.ഭാര്യയുടെ പേര് സിന്ധു.ബോംബെയിൽ ച്ഛായാഗ്രഹണം പരിശീലിച്ച ശേഷം ബി എൻ റെഡ്ഡി , രാജേന്ദ്ര മൽഹോണി മുതലായവരുടെ സഹായിയായി ജോലി നോക്കിയ ശേഷം 1946 ൽ ഗൗരിപൂജ എന്ന ഹിന്ദി ചിത്രത്തിന്റെ ച്ഛായാഗ്രാഹകനായി. തുടർന്ന് പത്തു വർഷം ബോംബെയിൽ ക്യാമറാമാനായി കഴിഞ്ഞ ശേഷം മദ്രാസിലും പല മലയാള പടങ്ങളുടെയും ച്ഛായാഗ്രഹണം നിർവഹിച്ചു. അതിനു ശേഷം മെരിലാൻഡ് ചിത്രങ്ങളുടെ ച്ഛായാഗ്രാഹകനായി അൾത്താര മുതൽ പ്രവർത്തിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 32
Available Web Series : 0
Available Short Movies : 0